അടൂർ: അടൂരിൽ 17 കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിലായി. ആകെ 9 പ്രതികളാണ് ഉള്ളത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗൺസിലിംഗിൽ ആണ് ഒരു വർഷ കാലമായി നേരിടുന്ന ലൈംഗിക ചൂഷണവും പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞത്.
മറ്റ് പ്രതികൾ ഉടൻ പിടിയിൽ ആകും എന്ന് അടൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Post Your Comments