
പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചിലമ്പ വളവ് വെന്തക്കോസ് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ത (34)യാണ് പേരാമ്പ്ര പോലീസ് പിടിയിലായത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കേരളവർമയിൽ നവാഗതരെ സ്വാഗതം ചെയ്യാൻ അശ്ലീലത നിറഞ്ഞ ഫ്ലെക്സുകൾ: വിമർശനം ശക്‌തം
മാതാപിതാക്കൾ പേരാമ്പ്ര പോലീസിൽ പരാതി നല്‍കിയതിനെ തുടർന്ന് പ്രതിയെ കൽപത്തൂരിലെ വീട്ടില്‍നിന്നും പോലീസ് അറസ്റ്റു ചെയ്തു. എസ്ഐ ബാബുരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post Your Comments