Latest NewsNewsIndia

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ ആരംഭിക്കും. പ്രദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമായിരിക്കും അതില്‍. ഇത്തരം വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അലിഗഢിലെ പൂട്ടുകള്‍, ഹാപൂരിലെ പപ്പടം, രാംപൂരിലെ കത്തികള്‍, ബറേലിയിലെ വളകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വ്യവസായങ്ങള്‍ ഉദാഹരങ്ങളാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ളവ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരം വസ്തുക്കള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ജില്ലയില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്.

 

മുന്‍ മുഖ്യമന്ത്രി കല്യണ്‍ സിംഗ് എല്ലായ്പ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും പ്രചോദനവും ഉള്‍ക്കൊണ്ടാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കന്നത്. ജനങ്ങളിലേക്കിറങ്ങിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് 43 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. രണ്ട് കോടി ശുചിമുറികളും ഒരുക്കി-മുഖ്യമന്ത്രി യോഗി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ഒബിസി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button