കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌പി നല്‍കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍, ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലമെന്നാണ് എസ്‌പി കെ കാര്‍ത്തിക് നൽകിയ റിപ്പോര്‍ട്ട്. ഇതിനെതിരെ മുസ്ലീം സംഘടനകളായ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്‌പി യുടെ നിലപാട്.
പട്ടയ ഡാഷ് ബോർഡ് അദാലത്ത് നാല് ജില്ലകളിൽ പൂർത്തിയായി: റവന്യു മന്ത്രി
കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതേത്തുടർന്നാണ് മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. മുസ്ലീം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ഈരാറ്റുപേട്ട നഗരസഭ എസ്‌പിയുടെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments