അറുപത്തിയഞ്ചാമത് കേരളപ്പിറവി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് കേരളീയർ. ഈ കേരളപ്പിറവിയ്ക്ക് ഓരോ കേരളീയനും അഭിമാനപൂര്‍വ്വം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാനും ഏറ്റുപാടാനും ഒരു വസന്തഗീതം സമ്മാനിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.
തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബർ ഒന്നിന് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ഈ ഭൂപ്രകൃതിയുടെ മനോഹാരിത വിളിച്ചോതുന്ന ‘കേരളം… എന്റെ കേരളം എന്ന കേരളഗാനത്തിന്റെ വീഡിയോ ആസ്വാദകരിലേയ്ക്ക്.
കേരളത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്ന ഈ മനോഹര ഗാനത്തിനു വരികൾ ഒരുക്കിയത് ശിവാനി ശേഖറാണ്. സന്തോഷ് വർമ്മയുടെ സംഗീതത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ അണിയിച്ചൊരുക്കിയ ഈ വീഡിയോയിൽ ഗാനം ആലപിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് നടത്തിയ ‘നാളത്തെ പാട്ടുകാർ’ എന്ന മത്സരത്തിന്റെ മെഗാഫൈനലിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ ലഭിച്ച അരുൺ, വന്ദന, നിധി എന്നിവരാണ്.
Post Your Comments