പാട്ടിന്റെ ലോകത്ത് കഴിവ് തെളിയിക്കാൻ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. പ്രായപരിധിയില്ലാതെ നാളെയുടെ പാട്ടുകാരെ തേടി പ്രമുഖ സിനിമാ വിനോദ ഗ്രൂപ്പായ ഈസ്റ്റ് കോസ്റ്റ്. ആൽബങ്ങളിലൂടെയും സിനിമകളിലൂടെയും മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധനേടിയ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് സംഘടിപ്പിക്കുന്ന ഈ പാട്ട് മത്സരത്തിൽ ഒൻപത് സീസണുകളാണ് ഉള്ളത്. മത്സരത്തിന്റെ നിബന്ധനകളും നിർദ്ദേശങ്ങളും അറിയാം
? ഈസ്റ്റ് കോസ്റ്റ് -“നാളെയുടെ പാട്ടുകാർ” മൽസരം 2020 ?
? നിബന്ധനകളും നിർദ്ദേശങ്ങളും ?
താഴെ കൊടുത്തിരിക്കുന്ന ഒമ്പത് സീസണുകളിലായാണ് മൽസരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
ഓരോ സീസണിലും പാടേണ്ട ഗാനങ്ങളുടെ കാറ്റഗറിയും ഇതോടൊപ്പം ചേർത്തിരിക്കുന്നു.
സീസൺ ഒന്ന്
റൊമാന്റിക് സോങ്ങ്സ്
(18/10/20 മുതൽ 15/11/20 വരെ)
സീസൺ രണ്ട്
സിനിമാഗാനങ്ങൾ
(01/12/20 മുതൽ 31/12/20 വരെ)
സീസൺ മൂന്ന്
മാപ്പിളപ്പാട്ടുകൾ
(16/01/21 മുതൽ 31/01/21 വരെ)
സീസൺ നാല്
കൃസ്ത്യൻ ഭക്തിഗാനങ്ങൾ
(15/02/21 മുതൽ 28/02/21 വരെ)
സീസൺ അഞ്ച്
ഹിന്ദു ഭക്തിഗാനങ്ങൾ
(16/03/21 മുതൽ 31/03/21 വരെ)
സീസൺ ആറ്
ഗസ്സൽസ്
16/04/21 മുതൽ 30/04/21 വരെ)
സീസൺ ഏഴ്
ക്ലാസ്സിക്കൽ/സെമി ക്ലാസ്സിക്കൽ സോങ്ങ്സ്
(16/05/21 മുതൽ 31/05/21 വരെ)
സീസൺ എട്ട്
ലളിത ഗാനങ്ങള്‍
(16/06/21 മുതൽ 30/06/21 വരെ)
സീസൺ ഒമ്പത്
ഫെസ്റ്റിവൽ/നാടൻ സോങ്ങ്സ്
(16/07/21 മുതൽ 31/07/21 വരെ)
**(കോപ്പിറൈറ്റ് നിയമങ്ങൾ കർക്കശമായ സാഹചര്യത്താൽ ഈസ്റ്റ് കോസ്റ്റ് ആഡിയോസ് പലപ്പോഴായി റിലീസ് ചെയ്തിട്ടുള്ള ഗാനശേഖരത്തിൽ നിന്നുള്ള പാട്ടുകൾ മാത്രമേ മൽസരങ്ങൾക്കായി തിരഞ്ഞെടുക്കുവാൻ പാടുള്ളൂ. അതിനായി ഞങ്ങളുടെ www.eastcoastaudios.in എന്ന വെബ് സൈറ്റിൽ നിന്നും ഒമ്പത് സീസണുകളിലേയ്ക്കുമുള്ള നിരവധി ഗാനങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് മൽസരാർത്ഥിക്ക് തിരഞ്ഞെടുക്കാവുന്നതാണ്.)
ഗാനങ്ങൾ ആലപിച്ച് വീഡിയൊ റെക്കോഡ് ചെയ്യുന്നതിന് ആപ്പുകളൊന്നും ഉപയോഗിക്കുവാൻ പാടില്ലാത്തതാകുന്നു. നേരിട്ട് റെക്കോഡ് ചെയ്ത് അയക്കുന്ന വീഡിയോയിൽ എന്തെങ്കിലും ലോഗോ, വാട്ടർ മാർക്ക് എന്നിവ പ്രദർശിപ്പിക്കുവാൻ പാടില്ല.
ഓരോ സീസണിലും കൊടുത്തിരിക്കുന്ന വിഭാഗത്തിലെ ഗാനങ്ങൾ മാത്രമേ ആലപിക്കാവൂ. പാട്ടുകളിൽ കരോക്കെ, മറ്റ് ഓർക്കസ്ട്രേഷനുകൾ എന്നിവ ഉൾപ്പെടുത്തരുത്.
മൽസരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.
ആൺ/പെൺ വിഭാഗങ്ങളായി തിരിച്ചാണ് മൽസരങ്ങൾ നടത്തുന്നത്.
ഒരു സീസണിൽ ഒരു മൽസരാർത്ഥിക്ക് ആ വിഭാഗത്തിലെ ഒരു ഗാനം മാത്രമേ ആലപിക്കുവാൻ അവസരമുള്ളൂ.
പാടുന്ന ഗാനം പൂർത്തീകരിക്കേണ്ടതാകുന്നു.
റെക്കോഡ് ചെയ്യുന്ന വീഡിയോയിൽ മൽസരാർത്ഥിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന കാർഡുകളോ സൂചകങ്ങളോ സംസാരമോ ഉൾപ്പെടാൻ പാടില്ല.
സ്ക്രീനിൽ മുഖവും ശരീരവും കാണുന്ന വിധത്തിൽ നിന്നുവേണം ഗാനങ്ങൾ ആലപിക്കേണ്ടത്. മൽസരാർത്ഥി മാത്രമേ സ്ക്രീനിൽ ഉണ്ടാകാവൂ.
പാടി റെക്കോഡ് ചെയ്ത വീഡിയോ അതാത് സീസണുകളിൽ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം www.eastcoastaudios.in/contest എന്ന വെബ്‌സൈറ്റിലെത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപ്‌ലോഡ് ചെയ്യുക.
ആലപിച്ച് വീഡിയോ റെക്കോഡ് ചെയ്ത ഗാനങ്ങൾ വിദഗ്ധരായ ജഡ്ജിംഗ് കമ്മറ്റി പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്തശേഷം പൊതുജനാഭിപ്രായത്തിനായി ” ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബിൽ” (https://www.facebook.com/groups/eastcoastfamilyclub) പോസ്റ്റ് ചെയ്യുന്നതായിരിക്കും.
വിധികർത്താക്കളുടെ മാർക്കിനൊപ്പം വീഡിയോകൾക്ക് “ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബിൽ” നിന്ന് ലഭിക്കുന്ന ലൈക്ക്/കമന്റ്/ഷെയറുകളുടെ എണ്ണവും മൽസരവിജയത്തിനു പരിഗണിക്കും.
ആൺ/പെൺ വിഭാഗത്തിലെ വിജയികൾക്ക് ക്ഷണിക്കപ്പെട്ട സദസ്സിൽ വച്ച് അത്യാകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനൊപ്പം ഈസ്റ്റ് കോസ്റ്റ് സിനിമാ/സിനിമേതര പ്രോജക്റ്റുകളിൽ പാടുവാനും അവസരം നൽകുന്നതായിരിക്കും. മല്‍സരത്തിലേക്ക് അയക്കുന്ന ഗാന വീഡിയോകളുടെ പകര്‍പ്പവകാശം ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്സില്‍ നിക്ഷിപ്തമായിരിക്കും.
മത്സര രീതി, സമയ ക്രമം, മത്സരനിയമങ്ങൾ ഉൾപ്പെടെ മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സംഘാടകർക്ക് അധികാരമുണ്ടായിരിക്കും.
വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ +91 984 706 88 88 എന്ന നമ്പരില്‍ സഹായത്തിനായി വിളിക്കാവുന്നതാണ്.
Post Your Comments