KollamKeralaNattuvarthaLatest NewsNews

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

പ്രസവവേദന അനുഭവപ്പെട്ട ശ്രീവിദ്യയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു

കൊല്ലം: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്ലം കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി പ്രതീഷിന്റെ ഭാര്യ ശ്രീവിദ്യ (26) ആണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് എം. ഷിഹാബുദീന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വി. വിനീഷ് എന്നിവരാണ് യുവതിക്കും കുഞ്ഞിനും തുണയായത്.

Read Also : ആര്‍.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ശ്രീവിദ്യയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് എം. ഷിഹാബുദീനും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വി. വിനീഷും സ്ഥലത്തെത്തിയത്.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനീഷ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും ഷിഹാബുദീന്‍ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button