Latest NewsKeralaNews

വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: മുന്‍കൂര്‍ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിനിടെ നേമത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി റജീന. മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയാണ് റജീന. റജീനയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയത്.

Read Also: ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം, നട്ടെല്ലിനു വെടിയേറ്റ പെണ്‍കുട്ടിയെ കോടാലികൊണ്ടും വെട്ടി

ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ റജീനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ വ്യാപിപ്പിച്ചു. മരിച്ച ഷെമീറയെ അക്യുപങ്ചര്‍ ചികിത്സക്ക് നറജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി റജീനയെ പ്രതി ചേര്‍ത്തത്.

നവജാത ശിശുവിന്റെ മരണം, മനപ്പൂര്‍വം അല്ലാത്ത നരഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനെ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഷിഹാബുദ്ദീന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button