ThiruvananthapuramLatest NewsKeralaNews

ആര്‍.സി.സി സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ നടത്തും

തിരുവന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധമുമായ ഡോ. എം. കൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ നടത്തും.

ആര്‍.സി.സിയുടെ വളര്‍ച്ചയില്‍ നിര്‍ണയാകമായ പങ്ക് വഹിച്ച ഡോ. എം കൃഷ്ണന്‍ നായരെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പത്തുവര്‍ഷത്തിലേറെ കാലം ലോകാരോഗ്യ സംഘടനയില്‍ ക്യാന്‍സറിനെ കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

Read Also : പ്രധാനമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയില്‍, മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് കെ. സുധാകരന്‍

ഡബ്ല്യു.എച്ച്.ഒയുടെ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യു.എച്ച്.ഒ ക്യാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ്  എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button