മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടര്‍ തോല്‍വികളില്‍ ഏറ്റുവാങ്ങുന്ന ബാഴ്‌സലോണ മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കോമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകള്‍ക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്.
സ്‌ട്രൈക്കര്‍ മെംഫിസ് ഡിപായ് പെനല്‍റ്റി നഷ്ടമാക്കി വില്ലനായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വല്ലേക്കാനോ ബാര്‍സയെ അട്ടിമറിച്ചത്. ഈ തോല്‍വിയോടെ 10 കളികളില്‍നിന്ന് 15 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബാഴ്‌സ. കൂടാതെ, യുവേഫ ചാംപ്യന്‍സ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ രണ്ടു തോല്‍വികള്‍ വഴങ്ങിക്കഴിഞ്ഞു.
Read Also:- കൂപ്പർ എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
അതേസമയം, ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് കോമാന് പകരക്കാരനായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലയണല്‍ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയാതിരുന്ന പരിശീലകനാണ് കോമാന്‍.
Post Your Comments