ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഒരു വർഷം തികയാനിരിക്കെ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ സംഭവവും ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായി എ എ റഹീം ചുമതല എടുത്തതും ചേർത്തുവച്ചു പരിഹാസവുമായി മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ.
‘എ എ റഹീം Dyfi യുടെ അഖിലേന്ത്യാ പ്രസിഡൻ്റായി. ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടി. ഇനി കേന്ദ്രത്തിൽ പലതും സംഭവിക്കും.ചില്ലറക്കളിയാവില്ലിത്?’ -എന്നായിരുന്നു അനിൽ നമ്പ്യാർ സമൂഹമാധ്യമത്തിൽ കുറിച്ചത്.
2020 ഒക്ടോബർ 29 നായിരുന്നു ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Post Your Comments