ErnakulamNattuvarthaLatest NewsKeralaNews

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ

ഇയാള്‍ ഗേറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

ആലുവ: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയില്‍. തൃശൂര്‍ നടത്തറ സ്വദേശിയായ വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 5 നാണ് സംഭവം.

read also: രണ്ട് തവണ ബലപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഡാമിന്റെ സ്ഥിതി വഷളാക്കി: പുതിയ ഡാമിനായി വാദിച്ച് കേരളം

ദിലീപിനെ കാണാനായി വീട്ടിൽ എത്തിയ ഇയാള്‍ ഗേറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച്‌ പോയതും. ഇത് കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിമലിനെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button