KollamKeralaNattuvarthaLatest NewsNews

പാർട്ടി സമ്മേളനത്തിന് ആവശ്യപ്പെട്ട തുക പിരിവു നൽകിയില്ല: സൂപ്പർ മാർക്കറ്റിന് മുന്നിൽ സിപിഎം ബോർഡ്

കൊല്ലം: കണ്ണനല്ലൂർ ജംക്‌ഷനിൽ പാർട്ടി സമ്മേളനത്തിന് ആവശ്യപ്പെട്ട തുക പിരിവു നൽകാത്തതിനാൽ സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിൽ സിപിഎം പ്രവർത്തകർ കട മറച്ചും മാർഗ തടസ്സം സൃഷ്ടിച്ചും ബാനറും കൊടികളും കെട്ടിയെന്ന് ആരോപണം. സിപിഎം തഴുത്തല ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർഥം സിപിഎം ഇഎസ്ഐ ബ്രാഞ്ചാണ് മാർഗ തടസ്സം സൃഷ്ടിച്ച് ബാനറും കൊടികളും കെട്ടിയത്.

സൂപ്പർമാർക്കറ്റ് ഉടമകളോട് പിരിവായി 2000 രൂപയാണ് പാർട്ടിക്കാർ ചോദിച്ചത്. എന്നാൽ അത്രയും നൽകാൻ കഴിയില്ലെന്നും 500 രൂപ നൽകാമെന്നും ഉടമകൾ അറിയിച്ചു. പണം സ്വീകരിക്കാതെ പോയ പാർട്ടിക്കാർ വൈകിട്ടോടെ സൂപ്പർമാർക്കറ്റിനു മുന്നിൽ വലിയ ബാനറും കൊടികളും കെട്ടി മാർഗതടസ്സം ഉണ്ടാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെയോടെ അവ നീക്കാം ചെയ്യുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ‘ഉണര്‍വ്വ്’ പദ്ധതിയുമായി വിമുക്തി

അതേസമയം, സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായെന്നും പ്രതികരിക്കാനില്ലെന്നും സൂപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. മാർഗ തടസ്സം സൃഷ്ടിച്ച സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും ബാനറും കൊടികളും മാറ്റിയതു തർക്കത്തെത്തുടർന്നല്ലെന്നും സിപിഎം തഴുത്തല ലോക്കൽ സെക്രട്ടറി എൻസി പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button