ErnakulamLatest NewsKeralaNattuvarthaNewsIndia

‘ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ സോഷ്യൽമീഡിയയിലാണ് പരാമര്‍ശം.

‘മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. ഇടുക്കി തമിഴ്‌നാടിന് വിട്ടുനല്‍കിയാല്‍ അവര്‍ പുതിയ ഡാം നിര്‍മ്മിക്കും’. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button