CricketLatest NewsNewsIndiaInternationalSports

‘ഞങ്ങൾ വിജയിച്ചു’: പാകിസ്ഥാന്റെ ജയം ആഘോഷിച്ച അധ്യാപിക നഫീസ അട്ടാരിയുടെ സേവനം ഇനി ഈ സ്‌കൂളിന് വേണ്ടെന്ന് അധികൃതർ

ജയ്പൂർ: ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ. രാജസ്ഥാനിലെ ഉദയ്‌പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിയെയാണ് അധികൃതർ പി‌രിച്ചുവിട്ടത്. പാകിസ്ഥാന്റെ വിജയത്തിൽ സന്തോഷം പ്രക‌ടിപ്പിച്ച് അധ്യാപിക വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് വിവാദമായതോടെയാണ് അധ്യാപികയ്‌ക്കെതിരെ സ്കൂൾ മാനേജ്‌മെന്റ് കടുത്ത നടപടി എടുത്തത്.

‘ഞങ്ങൾ വിജയിച്ചു’ എന്ന പരാമർശത്തോടെ പാകിസ്ഥാൻ കളിക്കാരുടെ ചിത്രങ്ങൾ നഫീസ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതുകണ്ട രക്ഷിതാക്കളിൽ ഒരാൾ നിങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അതെ’ എന്നതായിരുന്നു നഫീസയുടെ മറുപടി. ഇതിനിടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീൻഷാേട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നഫീസയ്ക്കെതിരെ വിമർശനം ശക്തമാവുകയായിരുന്നു. വ്യക്തിപരമായി ഇത്തരം അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്ന ഇവർ സ്‌കൂളിൽ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നതെന്നും വിമർശകർ ചോദിച്ചു.

Also Read:പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര്‍ അറസ്റ്റില്‍

തനിക്കെതിരെ നടപടി ഉണ്ടായതോടെ നഫീസ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പോസ്റ്റ് പാകിസ്ഥാൻ ജയിച്ച സന്തോഷത്തിൽ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദർഭം മറ്റൊന്നായിരുന്നു എന്നും നഫീസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും നഫീസ പറഞ്ഞു. താൻ പിന്തുണച്ച് ടീം പാകിസ്ഥാനെ ആയിരുന്നു, ജയിച്ചപ്പോൾ സ്റ്റാറ്റസും ഇട്ടുവെന്ന് നഫീസ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button