KollamLatest NewsKeralaNattuvarthaNews

സഹപാഠികളായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളെ കാണാതായി, ഫോണുകള്‍ സ്വിച്ച് ഓഫ്: ദുരൂഹതയെന്ന് പോലീസ്

കൊല്ലം: ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളായ സഹപാഠികളെ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനിയായ പതിനെട്ടുകാരിയെയും കുണ്ടറ പെരുമ്പഴ സ്വദേശിനിയായ ഇരുപത്തൊന്ന് കാരിയെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.

ഈ മാസം 23ന് രാവിലെ ഒന്‍പത് മണിയോടെ പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. ഇരുവരും സ്ഥിരമായി വൈകുന്നേരം ആറു മണിയോടെ വീട്ടില്‍ മടങ്ങിയെത്താറുമുള്ളതാണ്.

പാകിസ്ഥാന് വേണ്ടി കയ്യടിച്ചവർക്കും, പടക്കം പൊട്ടിച്ചവർക്കും ഇന്ത്യയിൽ തുടരാൻ അർഹതയില്ല: ഗൗതം ഗംഭീർ

ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആംരഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചതായും കേസിൽ ദുരൂഹതയുള്ളതായും പോലീസ് അറിയിച്ചു. ഉച്ചയോടെ ഒരാളുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button