ആലപ്പുഴ : ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി രംഗത്ത് എത്തി. അവര്‍ ഹോട്ടലിനു മുമ്പില്‍ തൂക്കിയ നോ ഹലാല്‍ ബോര്‍ഡ് ആണത്രെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് പൊലീസിന്റെയും കണ്ടുപിടുത്തം.
പിണറായി ഭരിക്കുന്ന നാട്ടില്‍ ശരിയത്ത് നിയമം ആണ് നടപ്പാകുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.
Read Also : വിഷയം പന്നിയായതു കൊണ്ട് ‘ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികള്‍’ വായ തുറക്കുമെന്ന് പ്രതീക്ഷയില്ല : കെ.സുരേന്ദ്രന്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
മതേതര ജീവികള്‍ ആരെങ്കിലും അറിഞ്ഞോ? തുഷാര അജിത് കല്ലായില്‍ എന്ന വനിതാ സംരംഭകയെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ മര്‍ദ്ദിച്ചു. കാരണം ചേച്ചി തുടങ്ങാന്‍ പോകുന്ന ഹോട്ടലില്‍ കിട്ടുന്ന ഭക്ഷണം നോ ഹലാല്‍ ആയിരിക്കും എന്ന് ബോര്‍ഡ് വെച്ചത്രേ. ഹലാല്‍ എന്ന് ബോര്‍ഡ് വെക്കാമെങ്കില്‍ നോ ഹലാല്‍ എന്ന ബോര്‍ഡ് വെക്കാനും അവകാശം ഉണ്ടെന്ന് ആരും പറയുന്നില്ല. നിയമ പാലകനായി എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പോലും ആ അഭിപ്രായം ഇല്ല. മര്‍ദ്ദനം കിട്ടാന്‍ കാരണം നോ ഹലാല്‍ എന്ന ബോര്‍ഡ് വെച്ചതാണെന്നാണ് സി ഐ യുടെ ഉപദേശം.
അതായത് പിണറായി ഭരിക്കുന്ന നാട്ടില്‍ ശരിയത്ത് നിയമം ആണ് നടപ്പാകുന്നത് എന്ന് വ്യക്തം. മതേതരത്വം, നിയമ വാഴ്ച, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്‌ക്കൊന്നും സ്ഥാനമില്ല എന്ന് പറയാതെ പറയുകയാണ് ജിഹാദികള്‍. ഇത് ഒരു തരം വെല്ലുവിളിയാണ്. ഇതേ നാണയത്തില്‍ മറ്റുള്ളവരും പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതിന് ഇതര സമുദായങ്ങളെ ദയവായി പ്രേരിപ്പിക്കരുത്. സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കരുത്. തുഷാര ചേച്ചിയെ ആക്രമിച്ച ജിഹാദികളെ അടിയന്തിരമായി പിടികൂടണം. നാട്ടില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ബാധ്യത ഒരു വിഭാഗത്തിന് മാത്രമല്ല എന്ന് എല്ലാവരും ഓര്‍ക്കണം.
Post Your Comments