ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകർച്ചാവ്യാധിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നുമാണ് ഉദയനിധി പറഞ്ഞത്. ഇതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി മാത്രമാണ് നിലവിൽ രംഗത്ത് വന്നിരിക്കുന്നത്.
മാറ്റ് രാഷ്ട്രീയ നേതാക്കളൊന്നും വിഷയത്തിൽ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി. ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബി.ജെ.പിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ് എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിക്കുന്നു. ഹിന്ദുക്കളുടെ വക്കാലത്ത് ബി.ജെ.പി ഏറ്റെടുക്കേണ്ട എന്നാണ് വാദമെങ്കിൽ ഇപ്പോഴെങ്കിലും പ്രതികരിക്കണമെന്നും ഹിന്ദുക്കളുടെ സംരക്ഷണം ബി.ജെ.പിയെ എൽപ്പിച്ചിട്ടില്ല എന്ന് ആത്മാർത്ഥമായി വാദിക്കാൻ വേണ്ടിയെങ്കിലും അതുണ്ടാകണമെന്നും അദ്ദേഹം പരിഹസിക്കുന്നു.
‘ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബി.ജെ.പിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം കേട്ടിട്ടും അതിനെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നില്ല എങ്കിൽ നിങ്ങളും അത് ആഗ്രഹിക്കുന്നു എന്ന് കരുതേണ്ടി വരും. അതല്ല ഹിന്ദുക്കളുടെ വക്കാലത്ത് ബി.ജെ.പി ഏറ്റെടുക്കേണ്ട എന്നാണ് വാദമെങ്കിൽ ഇപ്പോഴെങ്കിലും പ്രതികരിക്കണം. ഹിന്ദുക്കളുടെ സംരക്ഷണം ബി.ജെ.പിയെ എൽപ്പിച്ചിട്ടില്ല എന്ന് ആത്മാർത്ഥമായി വാദിക്കാൻ വേണ്ടിയെങ്കിലും’, സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments