KeralaLatest NewsNews

പ്രധാനമന്ത്രിക്ക് ഒരുക്കേണ്ട വിവിധതല സുരക്ഷാ നിർദ്ദേശങ്ങൾ അപ്പാടെ ചോർന്ന് നാട്ടുകാർക്ക് മുഴുവൻ കിട്ടി: സന്ദീപ് വാചസ്പതി

ഇവരുമായുള്ള ചങ്ങാത്തം സിപിഎം ഉപേക്ഷിക്കാതെ കേരളത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവില്ല.

തിരുവനന്തപുരം : വന്ദേ ഭാരത് ട്രെയിൻ യാത്രയുടെ ഉദ്ഘാടത്തിനായി കേരളത്തിലേയ്ക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് സുരക്ഷാ ഭീഷണി. ബിജെപി സംസ്ഥാന ഓഫീസിൽ കിട്ടിയ ഭീഷണി കത്ത് പോലീസിൽ ഏൽപ്പിച്ചെങ്കിലും മതിയായ നടപടികൾ എടുത്തില്ലെന്ന ആക്ഷേപവുമായി രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാചസ്പതി.

read also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്

കുറിപ്പ് പൂർണ്ണ രൂപം

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രിക്ക് ഒരുക്കേണ്ട വിവിധതല സുരക്ഷാ നിർദ്ദേശങ്ങൾ അപ്പാടെ ചോർന്ന് നാട്ടുകാർക്ക് മുഴുവൻ കിട്ടി. പക്ഷേ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പോപ്പുലർ ഫ്രണ്ട്, പിഡിപി, വെൽഫെയർ പാർട്ടി, സിപിഐ മാവോയിസ്റ്റ് എന്നീ സംഘടനകൾ പ്രധാനമന്ത്രിയ്ക്ക് ഭീഷണി ആകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം ബിജെപി സംസ്ഥാന ഓഫീസിൽ കിട്ടിയ ഭീഷണി കത്തും പൊലീസിൻ്റെ കൈവശം ഒരാഴ്ചയായി ഉണ്ട്.

ഇതിലൊന്നും നടപടി സ്വീകരിക്കാതെ കത്ത് ചോർത്തി കൊടുത്ത് പൊതു സമൂഹത്തിൽ ഭീതി പരത്താനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. അങ്ങനെയെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ശോഭ കെടുത്താൻ സാധിക്കുമോ എന്നാണ് സിപിഎമ്മും ആഭ്യന്തര വകുപ്പും നോക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് പോലും ഭീഷണി ഉയർത്താൻ തക്ക ശക്തികൾ നമുക്കിടയിൽ വിരാജിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. ഈ സംഘടനകൾ സിപിഎമ്മിൻ്റെ ഘടക കക്ഷികൾ ആയതാണ് കാരണം. ഇവരുമായുള്ള ചങ്ങാത്തം സിപിഎം ഉപേക്ഷിക്കാതെ കേരളത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button