KeralaLatest NewsNews

അനുപമയുടെ കുഞ്ഞിന്റെ ദത്തിന് സ്റ്റേ: സൈബർ ആക്രമണങ്ങളിൽ വിഷമമുണ്ടെന്ന് അനുപമ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ താൽക്കാലികമായി സ്റ്റേ ചെയ്ത് കോടതി. തിരുവനന്തപുരം കുടുംബകോടതിയാണ് ദത്ത് സ്റ്റേ ചെയ്തത്. കേസിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് അനുപമ ചന്ദ്രൻ മാധ്യമങ്ങളോട്. അച്ഛനുൾപ്പെടെയുള്ള ആളുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതിനായി മുന്നോട്ട് പോകുമെന്നും അനുപമ വ്യക്തമാക്കി.

സർക്കാർ തന്നെയാണ് അനുപമയ്‌ക്ക് അനുകൂലമായ ഹർജി കോടതിയിൽ സമർപ്പിച്ചത്. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും അനുപമ രംഗത്ത് വന്നു. കൂടെ നിൽക്കാമെന്ന് ഉറപ്പ് നൽകിയ പാർട്ടിയാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ. കോടതിയുടെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അനുപമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button