വാഹനാപകടം നടന്ന സമയം നടി ഗായത്രി സുരേഷും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ് ശാന്തിവിള ദിനേശ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നടിക്കെതിരെ താരസംഘടന ‘അമ്മ’ നടപടിയെടുക്കണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെടുന്നു.
നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വണ്ടിയിടിച്ച് നിര്‍ത്താതെ പോയെന്ന കുറ്റം മാത്രമേ ചെയ്തുള്ളു എന്നും തന്നെ എടീ, പോടീ എന്നൊക്കെ വിളിക്കാൻ ആരാണ് അനുവാദം തന്നതെന്നും ഗായത്രി പിന്നീട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഇതും വിവാദങ്ങൾക്ക് കാരണമായി.
‘സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആരാണെങ്കിലോ? അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു വേണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്’, ശാന്തിവിള ദിനേശ് വ്യക്തമാക്കി.
Post Your Comments