വയനാട് എം.പി രാഹുൽ ഗാന്ധിയെ ട്രോളി സംവിധായകൻ അലി അക്ബർ. വൈകിപ്പോയി ഇല്ലെങ്കിൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണു സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. മുസ്ലീം പുരോഹിതർക്കൊപ്പം രാഹുൽ പ്രാർത്ഥിക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ഛ്ച്ചുകൊണ്ടായിരുന്നു അലി അക്ബറിന്റെ പരിഹാസം. അലി അക്ബറിന്റെ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിലേക്ക് പരിഗണിക്കാമായിരുന്നു എന്നാണു അദ്ദേഹത്തിന്റെ പരിഹാസം. മുസ്ലീം പുരോഹിതർക്കൊപ്പം രാഹുൽ പ്രാർത്ഥിക്കുന്നതിന്റെ പഴയ ചിത്രമാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. തലയിൽ തൊപ്പി ധരിച്ച്, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനൊപ്പം രാഹുൽ പ്രാർത്ഥന നടത്തുന്നത് ചിത്രത്തിൽ വ്യക്തമാണ്.
Also Read:മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങൾ സംവിധായകൻ പുറത്തുവിട്ടിരുന്നു. വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങൾ അലി അക്ബർ പങ്കുവച്ചിരുന്നു. ഇതിൽ ഏറ്റുമുട്ടല്‍ രംഗങ്ങളിൽ ഉപയോഗിക്കാൻ സിനിമയ്ക്കായി നിർമിച്ച ‘യുദ്ധടാങ്കർ’ ട്രോളർമാർ ഏറ്റെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും ചിത്രം റിലീസിനു തയാറെടുക്കുകയാണെന്നും അലി അക്ബർ പറയുന്നു.
80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാൻ ചെയ്തു തീർത്തതിന്റെ അസൂയയാണ് പലർക്കെന്നും സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതൽ പുഴവരെ.
Post Your Comments