മുല്ലപ്പെരിയാര്‍ ഡാമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. എന്നാൽ താരങ്ങളുടെ നിലപാടിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നടന്മാര്‍ ഇന്നുവരെ എന്തെങ്കിലും വിഷയത്തെക്കുറിച്ച് പഠിച്ച് മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി തന്റെ അറിവില്‍ ഇല്ലെന്നും അതുകൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ മാത്രമായി കണ്ടാല്‍ മതിയെന്ന് അഖില്‍ പറഞ്ഞു
പോസ്റ്റ് പൂർണ്ണ രൂപം
മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ചു അഖിലേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ക്യാമ്പയിൻ ചെയ്യുന്നല്ലോ…? കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്..
മറുപടി..
പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവിൽ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി..
മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..
ഒന്നറിയാം 2006 മുതൽ ഡാം തകരും എന്ന്
പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോൾ ഡാം നിർമ്മിക്കാൻ 666കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിൽ ഇന്നത് 1000 കോടി ആയി…
പിന്നെ എന്റെ സിനിമയിൽ ജോജു ജോർജ് പറയുന്ന 2 ഡയലോഗുകൾ ഞാൻ മുൻകൂട്ടി എഴുതുന്നു..
നിരഞ്ജൻ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
എടാ മോനെ ഈ നാട്ടിൽ നേതാവ് ആവാൻ എന്ത് ചെയ്യണം..?
സംശയത്തോടെ നിരഞ്ജൻ: എന്ത് ചെയ്യണം..?
ജോജു: ഒന്നും ചെയ്യരുത്…ഒന്നും ചെയ്യിക്കാൻ സമ്മതിക്കരുത്..
മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം..
ഏനാത് പാലം…പലാരിവട്ടം പാലം..
Ksrtc കോഴിക്കോട് ടെർമിനൽ
കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും
പണിത ശേഷമുള്ള അവസ്‌ഥ ഓർമ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം..
Post Your Comments