സ്വാധീനവും പിടിപാടും ഉള്ളവരുടെ പാർട്ടിയായി സിപിഎം മാറരുതെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവായ അച്ഛനെതിരെ നിയമനടപടിക്കൊരുങ്ങിയ അനുപമ ചന്ദ്രന് നേരെ സി പി എം സൈബർ സഖാക്കളുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ജോമോൾ ജോസഫിന്റെ പ്രതികരണം. കുഞ്ഞിനെ തിരിച്ച് കിട്ടണം എന്നാവശ്യപ്പെട്ട് അനുപമ പാർട്ടിയിലും പോലീസിലും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് വരെ കത്തയച്ചിരുന്നു. യാതൊരു ഫലവുമുണ്ടായില്ല. സി.പി.എമ്മിന്റെ ഈ പിന്തിരിപ്പൻ നയത്തിനെതിരെ ജോമോൾ. ശ്രീമതി ടീച്ചർ മുതൽ വൃന്ദ കാരാട്ട് വരെയുള്ള നേതാക്കൾ ഇടപെട്ടിട്ടും അനുപമയുടെ കുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാതിരുന്നത് കഷ്ട്ടം തന്നെയാണെന്ന് ജോമോൾ വ്യക്തമാക്കുന്നു.
സംഭവം വിവാദമായതോടെ സിപിഎം ഇടതുപക്ഷ പ്രൊഫൈലുകൾ അനുപമയെ വേട്ടയാടാൻ തുടങ്ങിയെന്ന് ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അനുപമയെ അഭിസാരികയാക്കാനും, ആ കുഞ്ഞിന്റെ അപ്പനെ മോശക്കാരനാക്കാനും, അവരെ സ്വഭാവഹത്യ ചെയ്യാനും ഇടതു സിപിഎം പ്രൊഫൈലുകൾ മത്സരിക്കുകയാണെന്ന് ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അമ്മയും അപ്പനും എത്ര കെട്ടവരായാലും, ആ കുഞ്ഞിന്റെ അപ്പനും അമ്മയും അവർ തന്നെയാണ്. ആ കുഞ്ഞ് അവരുടെ കുഞ്ഞാണ്. കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോയെന്ന് ജോമോൾ ചോദിക്കുന്നു.
ഇനി മിടുക്കരായ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ, ഗുണമേന്മയുള്ള വിത്തുകാളകളെ സപ്ലൈ ചെയ്യാനും, നിങ്ങള്ക്ക് കൂടി അംഗീകരിക്കാൻ സാധിക്കാൻ പാകത്തിലുള്ള മക്കളെ ഗർഭം ധരിക്കാൻ യുവതികളെയും സ്ത്രീകളെയും സഹായിക്കാൻ വേണ്ടി ഗുണമേന്മ കൂടിയ ബീജം ആവശ്യക്കാർക്ക് കൊടുക്കാനായി ബീജ ബാങ്ക് തുടങ്ങാനും സിപിഎം എന്ന പാർട്ടി തയ്യാറെടുക്കുന്നുണ്ട് എന്നാണു ഈ ഇടതു സിപിഎം പ്രൊഫൈലുകളുടെ ആക്രോശം കാണുമ്പോൾ തനിക്ക് തോന്നുന്നത് എന്നും അവർ പരിഹസിക്കുന്നു.
Post Your Comments