Latest NewsUAEInternationalGulf

യുഎഇയിൽ വാഹനാപകടം: സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ദുബായ്: യുഎഇയിൽ വാഹനാപകടം. ഫുജൈറയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു വയസുകാരനായ കുട്ടി മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്.

Read Also: ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയതായി സാക്ഷിയുടെ ആരോപണം

സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുട്ടി മരണപ്പെട്ടു.

അറബ് സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗവും അശ്രദ്ധയും ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് അൽ-ദൻഹാനി അറിയിച്ചു. കുട്ടിയെ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്യാൻ അനുവദിച്ചതിന് രക്ഷിതാക്കളെ പോലീസ് കുറ്റപ്പെടുത്തുകയും ചെയ്തു. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

Read Also: ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ: വിശദീകരിച്ച് അക്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button