തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്. ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളുമെന്ന് വി ഡി സതീശൻ ചോദിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നത് ഒരമ്മ അവര്‍ പ്രസവിച്ച കുഞ്ഞിന് വേണ്ടി നടത്തുന്ന ന്യായമായ സമരമാണെന്നും അവരുടെ കുടുംബ പ്രശ്നം രാഷ്ട്രീയവത്കരിച്ചല്ല പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
‘തന്റെ കുഞ്ഞ് എവിടെ പോയി എന്ന അമ്മയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. ഈ വിഷയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു. ഇന്നലെ മന്ത്രി ഉത്തരവിട്ടെന്നു പറഞ്ഞു .ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് . എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്‍, എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി’, വി ഡി സതീശൻ വിമർശിച്ചു.
‘ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ. ശ്രീമതി ടീച്ചറിന്റെ കമ്മീഷന്‍ വച്ചു എന്നാണ് പറയുന്നത്. നിയമം പാര്‍ട്ടികയ്യിലിടുക്കുകയാണ്. നിയമ വ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി ,നിയമം കയ്യിലെടുക്കുന്നതിന്റെ ഗതികേടാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരമ്മക്ക് തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വന്നത്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനുപമയുടെ സമരം’, പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘കോട്ടയത്ത് നടന്നതം സമാന സംഭവമാണ്. ഭരണമുന്നണിയില്‍പ്പെട്ട സി പി ഐ യിലെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജാതി പറഞ്ഞ് അധിക്ഷേപിച്ചു. എന്ത് നടപടി എടുത്തു. പ്രതിപക്ഷം പ്രതികരിച്ചപ്പോഴാണ് കേസെടുത്തത്. ഇപ്പോ എസ്.എഫ്.ഐ യുടെ പരാതിയില്‍ അവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു. സി പി ഐ മന്ത്രിമാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകളല്ലേ അത്. അവള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാതെ എങ്ങനെയാണ് നിങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പോയി പങ്കെടുക്കുന്നത്. നാണമുണ്ടോ നിങ്ങള്‍ക്ക് . ഭരണത്തിന്റെ അഹങ്കാരത്തില്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുകയാണ് സര്‍ക്കാര്‍’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments