കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നരസിംഹ റാവു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നേതാജിയുടെ പിന്‍തലമുറക്കാരനും എഴുത്തുകാരനുമായ ആശിഷ് റേ. ജപ്പാനിലെ ബുദ്ധക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങളെല്ലാം 1990കളില്‍ നരസിംഹറാവു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ കലാപമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അവസാനനിമിഷം പിന്മാറിയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ-ജപ്പാന്‍ സമുറായ് സെന്ററും വിദേശകാര്യ വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ആസാദ് ഹിന്ദ് സര്‍ക്കാര്‍ 78-ാം വാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ആശിഷ് റേ. ചിതാഭസ്മം കൊണ്ടുവരുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നോക്കാന്‍ പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളര്‍ അംഗമായ ഉന്നതതല സമിതിയെ പ്രധാനമന്ത്രി റാവു ചുമതലപ്പെടുത്തി.
എന്നാല്‍, ചിതാഭസ്മം കൊണ്ടുവന്നാല്‍, നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും വിവാദങ്ങളും കാരണം കൊല്‍ക്കത്തയില്‍ കലാപമുണ്ടാകുമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. അതോടെ റാവു ആ ഉദ്യമത്തില്‍നിന്നു പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments