
ലക്നൗ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകളുടെ മകൾ പോലീസ് കസ്റ്റഡിയിൽ. രാജശ്രീ ചൗധരി ബോസിനെയാണ് പ്രയാഗ്‌രാജിൽ യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയത്. വാരാണസിയിൽ വിശ്വഹിന്ദു സേനയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോകുമ്പോൾ ട്രെയിനിൽ നിന്ന് വിളിച്ചിറക്കിയാണ് അറസ്റ്റ് ചെയ്തത്.
കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേക ചടങ്ങിനാണു രാജശ്രീ എത്തിയതെന്നു സംഘടനയുടെ പ്രസിഡന്റ് അരുൺ പാഠക് അറിയിച്ചു. റിസർവ് പൊലീസിന്റെ ഗെസ്റ്റ് ഹൗസിലാണു രാജശ്രീയെ പാർപ്പിച്ചിട്ടുള്ളത്. അതേസമയം, കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Post Your Comments