ഹൈദരാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ കുടുംബം. നെഹ്‌റു കുടുംബത്തിന് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ നരസിംഹ റാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കിയെന്ന് നരസിംഹ റാവുവിന്റെ ചെറുമകന്‍ ആരോപിച്ചു. നരസിംഹ റാവുവിനെ ഒതുക്കിയതിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറുപടി മാപ്പ് പറയണമെന്ന് റാവുവിന്റെ ചെറുമകന്‍ എന്‍.വി സുഭാഷ് ആവശ്യപ്പെട്ടു.
ഇന്ന് പി.വി നരസിംഹ റാവുവിന്റെ ജന്മദിനമാണ്. എന്നാല്‍ ഈ ദിനത്തില്‍ പോലും റാവുവിന് ആദരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നില്ലെന്ന് സുഭാഷ് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പോരായ്മകളും നരസിംഹറാവുവിന്റെ തലയില്‍കെട്ടിവയ്ക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹം പാര്‍ട്ടിക്കും രാജ്യത്തിനും നല്‍കിയ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാന്‍ ആരും തയ്യാറായില്ലെന്നും സുഭാഷ് ആരോപിച്ചു.
1996ലെ പ്രശ്‌നങ്ങള്‍ക്ക ശേഷം നരസിംഹ റാവുവിനെ കോണ്‍ഗ്രസ് അവഗണിച്ചു. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നരസിംഹ റാവുവിനെ അപ്രസക്തമാക്കാന്‍ നേതാക്കള്‍ ശ്രമിച്ചതെന്നും സുഭാഷ് ആരോപിച്ചു.റാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച നയങ്ങളല്ല ഇതിന് കാരണം. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ കൂടുതല്‍ കാലം നേതൃത്വത്തില്‍ തുടര്‍ന്നാണ് തങ്ങളെ ആരും ശ്രദ്ധിക്കാതെ വരുമെന്ന ചിലരുടെ തോന്നലാണ് ഇതിന് കാരണമെന്നും സുഭാഷ് ആരോപിച്ചു.
Post Your Comments