അബുദാബി: ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. റോഡിലെ റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
റെഡ് സിഗ്നൽ ലംഘിച്ച് വാഹനമോടിച്ച് അപകടമുണ്ടായ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയത്. വാഹനം ഓടിക്കുമ്പോൾ അശ്രദ്ധ കാണിക്കുകയും റെഡ് സിഗ്നൽ ലംഘിക്കുകയും ചെയ്യുന്നത് 51,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
ജംഗ്ഷനുകളിൽ ചുവപ്പ് സിഗ്നൽ ലംഘിച്ച് മുന്നോട്ട് നീങ്ങുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുകയും ചെയ്യും. അബുദാബി എമിറേറ്റിൽ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 2020 ലെ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം ഡ്രൈവർ പിഴ അടയ്‌ക്കേണ്ടി വരും. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.
Post Your Comments