പാലക്കാട് : കുഞ്ഞിനെ നഷ്ടമായ ഒരു അമ്മയുടെ വേദനയാണ് അനുപമയെന്ന പെണ്‍കുട്ടി നേരിടുന്നത്. അവളെ സ്വന്തം വീട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അനുപമയെ പിന്തുണച്ച് പാലക്കാട് എംപി രമ്യ ഹരിദാസ്. ഒരമ്മയുടെ അവകാശങ്ങള്‍, സ്വന്തം മക്കളെ വളര്‍ത്താനുള്ള താലോലിക്കാനുള്ള, സ്‌നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകള്‍ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നത്.
Read Also : ‘അനുപമയുടെ വിഷയം പരിഹരിക്കാന്‍ നട്ടെല്ലുണ്ടോ?’ വി കെ പ്രശാന്ത് എംഎല്‍എയോട് ചോദ്യവുമായി വീണാ നായര്‍
കുടുംബങ്ങളും സമൂഹവും എന്തിന്റെ പേരില്‍ ഒറ്റപ്പെടുത്തിയാലും കൂടെ നില്‍ക്കേണ്ട സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരെ ഒറ്റുകൊടുക്കാന്‍ പാടില്ലായിരുന്നുവെന്ന് രമ്യ ഹരിദാസ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞിനെ നഷ്ടപ്പെട്ട അനുപമയെ പിന്തുണച്ച് അവര്‍ രംഗത്ത് എത്തിയത്.
തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘അമ്മ..ഒരു ആയുസ്സിന്റെ പുണ്യം..
‘നൊന്തു പ്രസവിച്ച സ്വന്തം കുട്ടിയെ, മുലയൂട്ടല്‍ പ്രായം പോലും പിന്നിടാത്ത കുരുന്നിനെ തന്നില്‍ നിന്നും പറിച്ച് മാറ്റപ്പെട്ട ഒരമ്മ. അമ്മയുടെ സാമീപ്യം എപ്പോഴും ആവശ്യമുള്ള,പറക്കമുറ്റാത്ത ഒരു കുഞ്ഞ് ആരുടെയൊക്കെയോ പിടിവാശിയും അനാസ്ഥയും കൊണ്ട് അനാഥമാക്കപ്പെട്ടിരിക്കുന്നു’.
‘ കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഇത്തരമൊരു അമ്മയെയും കുഞ്ഞിനെയും കുറിച്ചാണ്.
അനുപമയോട് കാണിച്ച അനീതി മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുടുംബങ്ങളും സമൂഹവും എന്തിന്റെ പേരില്‍ ഒറ്റപ്പെടുത്തിയാലും കൂടെ നില്‍ക്കേണ്ട സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരെ ഒറ്റുകൊടുക്കാന്‍ പാടില്ലായിരുന്നു . തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമ’ .
‘ഒരമ്മയുടെ അവകാശങ്ങള്‍,സ്വന്തം മക്കളെ വളര്‍ത്താനുള്ള താലോലിക്കാനുള്ള, സ്‌നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകള്‍ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നത്. സ്വന്തം കുട്ടിയ്ക്ക് വേണ്ടി എത്രയോ നാളുകളായുള്ള ഒരമ്മയുടെ അന്വേഷണം എത്ര നിഷ്ഠൂരമായാണ് കബളിപ്പിച്ചും കള്ളം പറഞ്ഞും അധികാരസ്ഥാനത്തുള്ള പലരും അവഗണിച്ചത്. ഇത്തരം അനീതികളെ ഒരു പുരോഗമന പ്രസ്ഥാനം പിന്താങ്ങുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ് ‘ .
‘ അനുപമയ്ക്ക് നീതി വേണം, സ്വന്തം രക്തത്തില്‍ പിറന്ന കുട്ടിയെ തിരിച്ചു കിട്ടണം. ഗൂഢാലോചനകള്‍ നടത്തി, തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. ഒരു സ്ത്രീയും ഒരു അമ്മയും നമ്മുടെ മണ്ണില്‍ കണ്ണീരണിഞ്ഞു കൂടാ. ഈ അനീതിക്കെതിരെ സമൂഹം ശബ്ദിക്കണം ‘ രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments