MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് ലഹരിവേട്ട: എംഡിഎംഎ വിൽപ്പനയ്‌ക്കെത്തിച്ച മുഖ്യ ഇടനിലക്കാരൻ അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച മുഖ്യ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസല്‍ റഹ്‌മാനാണ് പോലീസ് പിടിയിലായത്. പോലീസും മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഫൈസല്‍ എംഡിഎംഎ മലപ്പുറത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം ഫൈസലിന്റെ ബന്ധുവായ ദില്‍ഷാദില്‍ നിന്ന് തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവും പോലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിതരണം ചെയ്യാനാണ് എംഡിഎംഎ പൊന്നാനിയിലെത്തിച്ചതെന്നും ഇതിനു പിന്നിൽ വന്‍ ശൃംഖലയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം.

നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു: 35,000 രൂപ തട്ടിയെടുത്തു

ദില്‍ഷാദ് നല്‍കി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഏജന്റ് ആയ ഫൈസലിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button