Latest NewsKeralaCinemaMollywoodNewsEntertainment

‘പ്രസ്താവനകൾ പിൻവലിക്കണം’: ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ അല്ലെന്ന് പറഞ്ഞ ജൂറി അംഗം എൻ. ശശിധരനെതിരെ ഫെഫ്ക

തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍ നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒരു നല്ല സിനിമ അല്ലെന്ന് വെളിപ്പെടുത്തിയ ചലച്ചിത്ര അക്കാദമി പുരസ്‌കാര നിർണ്ണയ സമിതി അംഗം എൻ. ശശിധരനെതിരെ ഫെഫ്ക. ശശിധരന്‍ നടത്തിയ പ്രസ്താവനകള്‍ അപലപനിയമാണെന്നും ആരോപണത്തിന്റെ അടിസ്ഥാനം അദ്ദേഹം വിശദീകരണമെന്നും ഫെഫ്ക്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

അവാര്‍ഡ് ജേതാക്കളെ അടച്ച്‌ ആക്ഷേപിക്കുന്ന വസ്തുതാരഹിതമായ തന്റെ പ്രസ്താവനകള്‍ പിന്‍വലിച്ച്‌ എന്‍ ശശിധരന്‍ മാപ്പു പറയണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തില്‍ പറയുന്നു. അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളില്‍ അവാര്‍ഡ് സംബന്ധിച്ച വിവാദ പ്രസ്താവങ്ങളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കണമെന്നും ഫെഫ്ക്ക ആവശ്യപ്പെട്ടു.

Also Read:അയോദ്ധ്യയിലെ ദശരഥന്റെ മകന്‍ രാമന് കിട്ടി ട്രാഫിക് പോലീസിന്റെ മുട്ടൻ പണി: ആൾമാറാട്ടത്തിന് മൂന്നുവർഷം തടവും പിഴയും

സ്ത്രീപക്ഷ സിനിമ എന്ന് പറയുന്നത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണെന്നുമായിരുന്നു മികച്ച ചിത്രത്തെ കുറിച്ച് ശശിധരൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിദ്ധാർത്ഥ് ശിവയുടെ ‘എന്നിവര്‍’ എന്ന ചിത്രം മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണെന്നും അത്തരം സിനിമയുടെ സംവിധായകന് അവാര്‍ഡ് നല്‍കുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണെന്നും അദ്ദേഹം ആരോപിച്ചു.

പുരസ്‌കാരനിർണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു. ഒരു സിനിമയ്‌ക്കുവേണ്ടി ജൂറി അംഗം എന്ന നിലയിൽ വാദിക്കുമ്പോൾ ജൂറി ചെയർമാൻ ഉൾപ്പെടെയുള്ളവർ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്തവണത്തേത്. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം സമിതിയിൽ ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ലെന്നും ശശിധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button