മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെ കുറിച്ചും ഇവിടുത്തെ സംഘടനകളെ കുറിച്ചും വലിയ മതിപ്പാണെങ്കിലും ഇവിടെ പലർക്കും അതില്ലെന്ന് നടൻ മോഹൻലാല്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ തൊഴിലാളി സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
‘മറ്റു ഭാഷകളില്‍ അഭിനയിക്കാൻ പോകുമ്പോഴാണ് അവർക്ക് നമ്മളോടുള്ള മതിപ്പ് മനസ്സിലാവുക. മദിരാശിയില്‍ സിനിമാ ഷൂട്ടിങ് നടന്നിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളില്‍ ചേരാൻ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്. അതു ഉപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്ത ഉണ്ടാവണം’- മോഹൻലാല്‍ പറഞ്ഞു.
read also: ‘അനാവശ്യവും അസ്വീകാര്യവും’: അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ച യു.എസിനോട് ‘നോ’ പറഞ്ഞ് ഇന്ത്യ
ഇന്നലെ കൊച്ചിയില്‍ വെച്ചാണ് ഫെഫ്ക തൊഴിലാളി സംഗമ നടന്നത്. ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ മോഹൻലാല്‍ അംഗത്വം സ്വീകരിച്ചു.
Post Your Comments