സംവിധായകൻ ആഷിഖ് അബുവിന്റെ ആരോപണം വ്യാജമെന്ന് ഫെഫ്ക. ആഷിഖ് അബുവിന്റ വിയോജിപ്പ് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്നും സംഘടനാ വിമർശിച്ചു.
പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് 20% കമ്മീഷൻ ആവശ്യപ്പെട്ടെന്നത് വ്യാജ ആരോപണം. 2018ൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു മറുപടി നൽകിയില്ലെന്നും ഫെഫ്കയുടെ കുറ്റപ്പെടുത്തൽ.
തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ കമ്മീഷൻ വാങ്ങിയെന്ന ഗുരുതര ആരോപണം ഉയർത്തിയാണ് ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചത്. നിലപാടുകളിൽ കാപട്യമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം പാലിച്ചുവെന്നും താരം കുറ്റപ്പെടുത്തി.
Post Your Comments