തിരുവനന്തപുരം: എസ്എഫ്ഐ – എഐഎസ്എഫ് ചേരിപ്പോരിനിടെ ആര്‍എസ്എസിന്റെ പേര് വലിച്ചിഴച്ചത് എന്തിനെന്ന ചോദ്യം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് ബലാത്സംഗ ആരോപണം ഉന്നയിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ചത് എന്തിനെന്നാണ് സന്ദീപ് വാര്യരുടെ ചോദ്യം.
Read Also : കുഞ്ഞിനെ തിരികെ ലഭിക്കാനായി സമരത്തിനൊരുങ്ങി അനുപമ: ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം
എസ്എഫ്ഐ നേതാക്കള്‍ എംജി സര്‍വ്വകലാശാല കാമ്പസില്‍ നടന്ന സംഘര്‍ഷത്തിനിടെ ജാതിപ്പേര് വിളിച്ചെന്നും ബലാത്സംഗ ഭീഷണി നടത്തിയെന്നുമടക്കമാണ് എഐഎസ്എഫ് വനിതാ നേതാവ് ആരോപിച്ചത്. എസ്എഫ്ഐയും ആര്‍എസ്എസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും പരാതിക്കാരി ചോദ്യം ഉന്നയിച്ചിരുന്നു.
സന്ദീപ് വാര്യരുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം…
‘ എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ എഐഎസ്എഫ് നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാന്‍ സഹോദരി ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ് ? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം എഐഎസ്എഫ് നേതാവ് പഠിക്കുന്നത് നല്ലതാണ് ‘ .
‘ ഇന്ത്യയിലെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ കാലത്ത് ഒരു ലജ്ജയുമില്ലാതെ അടിയന്തരാവസ്ഥയ്ക്കും ഇന്ദിരക്കും ജയ ജയ പാടിയവരാണ് സിപിഐയും എഐഎസ്എഫും . അന്ന് ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനായി സമരം ചെയ്തവരും മര്‍ദ്ദനമേറ്റവരും ജയിലറ പുല്‍കിയതും ആര്‍എസ്എസുകാരാണ് . മറക്കരുത് . ആര്‍എസ്എസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐക്കാര്‍ വളര്‍ന്നിട്ടില്ല . എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം’ .
Post Your Comments