കല്‍പ്പറ്റ: ഡ്യൂട്ടിയിലിരിക്കെ വനത്തില്‍ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തിൽ വേട്ടയ്ക്ക് പോയ വയനാട്- നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40) സസ്‌പെന്‍ഡ് ചെയ്തത്.
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്. തലയില്‍ സെര്‍ച്ച് ലൈറ്റും കൈയില്‍ നാടന്‍ തോക്കുമായി വനത്തിലൂടെ സിജു പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറ ദൃശ്യങ്ങള്‍ ഗൂഡല്ലൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
read also: കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തൽ: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു
പൊലീസ് പരിശോധനയിൽ തോക്കുമായി കാട്ടില്‍ നില്‍ക്കുന്നയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് സസ്‌പെന്‍ഷൻ. സംഭവ ദിവസം ഇയാള്‍ എരുമാട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Post Your Comments