
റിയാദ്: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു. ഈ മാസം 31 ന് സ്‌കൂളുകൾ തുറന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ വിദ്യാലയങ്ങൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 50,484 വാക്‌സിൻ ഡോസുകൾ
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ വിഭാഗം കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാക്‌സിനേഷൻ പൂർത്തിയാക്കിയ മുതിർന്ന കുട്ടികളുടെ ക്ലാസുകൾ സൗദിയിൽ കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. വാക്‌സിൻ കുത്തിവെയ്പ്പിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ക്ലാസുകളിലേക്ക് പ്രവേശനമുള്ളത്. മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസുകളാണ് നടത്തുക.
Post Your Comments