മുംബൈ: ഓല എസ്1 ഇലക്ട്രിക് സ്കൂട്ടറിന് പുതിയ പെയ്മെന്റ് പ്ലാൻ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. ഓല എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിനു ശേഷം മാത്രമേ ഉപഭോക്താക്കളിൽനിന്ന് അന്തിമ പെയ്മെന്റ് സ്വീകരിക്കുകയുള്ളൂവെന്ന് ഓല വ്യക്തമാക്കിയതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ അവസാനത്തോടെ ഓല സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓല എസ്1, ഓല എസ്1 പ്രോ സ്കൂട്ടറുകളുടെ ലാസ്റ്റ് പെയ്മെന്റ് ഒക്ടോബർ 18 മുതൽ കമ്പനി ആരംഭിക്കേണ്ടതായിരുന്നു. അതേസമയം, ടെസ്റ്റ് ഡ്രൈവ് ഒക്ടോബർ 25 മുതലാണ് ആരംഭിക്കുക. ടെസ്റ്റ് ഡ്രൈവ് നടത്തിയതിനുശേഷം ലാസ്റ്റ് പെയ്മെന്റ് നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
Read Also:- മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്!
നവംബർ 10 മുതൽ ഓല എസ്1ന്റെ ലാസ്റ്റ് പെയ്മെന്റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഓല സ്കൂട്ടറിന്റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം വെറും രണ്ട് ദിവസത്തിനുള്ളിൽ 1100 കോടി രൂപയുടെ സ്കൂട്ടർ ബുക്ക് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അടുത്ത ഘട്ട ബുക്കിംഗ് ദീപാവലിക്ക് മുമ്പ് നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും ഓല വ്യക്തമാക്കി.
Post Your Comments