Latest NewsNewsTechnologyAutomobile

ചിപ്പ് ക്ഷാമം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി വൈകാൻ സാധ്യത

മുംബൈ: ചിപ്പുകളുടെ ദൗര്‍ലഭ്യം കാരണം ഒല ഇലക്ട്രിക്ക് അതിന്റെ ട1, ട1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി രണ്ടാഴ് മുതല്‍ ഒരു മാസം വരെ നീട്ടിവെച്ചതായി മിന്റ് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഈ മാസം അവസാനം ഉപഭോക്തൃ ഡെലിവറി ആരംഭിക്കാന്‍ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നു.

ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇ സ്‌കൂട്ടറിന്റെ ഒരു യൂണിറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഡെലിവറിയുടെ കാലതാമസം ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി കമ്പനി ഒരു മെയില്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും സ്‌കൂട്ടറുകള്‍ എത്രയും വേഗം എത്തിക്കുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി ഈ മെയില്‍ ഉറപ്പുനല്‍കുകയും ചെയ്തു.

Read Also:- ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ‘സീതപ്പഴം’

വാഹനങ്ങള്‍ കൃത്യസമയത്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ നവംബര്‍ 10ന് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള അവസാന പേയ്‌മെന്റ് വിന്‍ഡോ ഓല ഇലക്ട്രിക് തുറന്നു. ഡിസംബര്‍ പകുതിയോടെ 1,000 നഗരങ്ങളും പട്ടണങ്ങളും കവര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കമ്പനി ഇപ്പോള്‍ ടെസ്റ്റ് റൈഡ് പ്രോഗ്രാം എടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. ടെസ്റ്റ് റൈഡ് ഇവന്റുകളോടുള്ള പ്രതികരണം വളരെ പോസിറ്റീവ് ആണെന്ന് കമ്പനി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button