KeralaLatest NewsNews

‘മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശി’: ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന് ഷഹന കല്ലടി

പാലക്കാട്: മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ.ശശി ആണെന്ന് മുസ്ലീംലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേർന്ന ഷഹന കല്ലടി. തന്നെപ്പോലെ ഒരാള്‍ക്ക് ഒരു കൂടിന് അകത്തു നിന്നുകൊണ്ട് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകില്ലെന്നും ആ ബോധത്തോട് കൂടെയാണ് സി പി എമ്മിൽ ചേർന്നതെന്നും ഷഹന പറഞ്ഞു. സി പി എമ്മിൽ ചേർന്നതിൽ കുറ്റബോധമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ.ശശിയാണെന്നായിരുന്നു വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സി.പി.എം മണ്ണാടക്കാട് ഏരിയ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ഷഹന പറഞ്ഞത്. നഗരസഭാ മുന്‍ കൗണ്‍സിലറും ലീഗിന്റെ സൈബറിടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നേതാവ് കൂടിയായിരുന്ന ഷഹനയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Also Read:ഈശോയുടെ വരാനിരിക്കുന്ന ട്രെയിലർ നാദിർഷിക്ക കാണിച്ചു, വിവാദം ഉണ്ടാക്കിയവർ സിനിമ വന്നാൽ മാളത്തിലൊളിക്കേണ്ടി വരും:കുറിപ്പ്

‘മണ്ണാര്‍ക്കാട് രാഷ്ട്രീയത്തില്‍ ഞാന്‍ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ.ശശിയാണ്. ഇത് ഞാനാ പാര്‍ട്ടിയിലിരുന്നപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്. ഞാനിരുന്ന പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ എനിക്കാ തങ്ങന്മാരെ കാണാന്‍ കഴിഞ്ഞത് പി.കെ.ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോള്‍ നേരിട്ടു പോയാല്‍പ്പോരേ, എന്തിനാണ് അതിന്റെ ഇടയില്‍ ഒരാള്‍ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞാല്‍പ്പോരേ? എന്നെപ്പോലെ ഒരാള്‍ക്ക് അതിന് ഇടയില്‍ നില്‍ക്കാന്‍ ഒരാള്‍ ആവശ്യമില്ല’, ഷഹന പ്രസംഗത്തിനിടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button