Latest NewsKeralaCinemaMollywoodNewsEntertainment

ഈശോയുടെ വരാനിരിക്കുന്ന ട്രെയിലർ നാദിർഷിക്ക കാണിച്ചു, വിവാദം ഉണ്ടാക്കിയവർ സിനിമ വന്നാൽ മാളത്തിലൊളിക്കേണ്ടി വരും:കുറിപ്പ്

നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘ഈശോ’. പേരുകൊണ്ട് ഏറെ വിവാദമായ സിനിമയായിരുന്നു ഇത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ട്രെയിലർ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് ആർ.ജെ സൂരജ്. വിവാദം ഉണ്ടാക്കിയവർ സിനിമ വന്നാൽ ചിലപ്പൊ മാളത്തിലൊളിക്കേണ്ടിവരുമെന്നാണ് സൂരജ് പറയുന്നത്. മതവും ദൈവവും ഈ സിനിമയും തമ്മിൽ എന്ത്‌ ബന്ധമാണെന്ന ചോദ്യം ആ ട്രെയിലർ കണ്ടപ്പൊ തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. ദിലീപിനും നാദിർഷായ്ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ആർ.ജെ സൂരജിന്റെ കുറിപ്പ വായിക്കാം:

ഈ ചിരിക്കു പിന്നിൽ ഒരു കഥയുണ്ട്‌..
കാവലിനും അജഗജാന്തിരത്തിനും ശേഷം ഞങ്ങളുടെ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിനു വേണ്ടി ഓവർസീസ്‌ ഡിസ്റ്റ്രിബ്യൂഷന്‌ പുതിയ സിനിമകൾ സംസാരിക്കാൻ കൊച്ചിയിലെത്തിയതാണ്‌ ഞാൻ.. കേശുവും ഈശോയും സംസാരിക്കാൻ നാദിഷാക്കയെ വിളിച്ചു.. നേരെ ലാൽ മീഡിയയിലേക്ക്‌ വരാൻ പറഞ്ഞു.. ദിലീപേട്ടനും ഉണ്ടത്രേ..! അവിടെ ചെന്നപ്പൊ ദേ ഒരു സർപ്പ്രൈസ്‌.. ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ ട്രെയിലർ സെറ്റാക്കുകയാണ്‌.. ആദ്യമയാണ്‌ വിശാലമയ ഒരു എഡിറ്റിംഗ്‌ & മിക്സിംഗ്‌ സ്റ്റുഡിയോ കാണുന്നത്‌.. സംഭവം ഒരു കലക്കൻ മൾട്ടിപ്ലെക്സ്‌ തീയറ്റർ തന്നെ..! സിനിമ ബിഗ്‌ സ്ക്രീനിൽ കണ്ടുകൊണ്ട്‌ തന്നെ മിക്സിംഗ്‌‌ നടക്കുന്നു..! ഞാനും എന്റെ ചങ്ക്‌ സമദ്‌ ബ്രോയുടെ കസിൻ‌ അരീബും ദിലീപേട്ടനും നാദിർഷക്കയും മാത്രമായി രണ്ടു മൂന്ന് തവണ കേശുവിന്റെ റിലീസ്‌ ചെയ്യാനിരിക്കുന്ന ട്രെയിലർ കണ്ടു..! അഭിപ്രായങ്ങൾ പറഞ്ഞു.. ഒരു മുഴുനീള കോമഡി പാക്ക്ഡ്‌ സിനിമ ഇവിടെ റിലീസിന്‌ തയാറെടുത്ത്‌ നിൽക്കുന്നു.. ത്രില്ലറുകൾക്കും ഡാർക്ക്‌ മോഡ്‌ സിനിമകൾക്കും കോവിഡിനും ഇടയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും രസിക്കാൻ പറ്റിയ ഒരു സിനിമയാവും ഈ കേശു..

Also Read:മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് ജിആര്‍ അനില്‍

ദിലീപേട്ടന്റെ ഇതുവരെ കാണാത്ത മറ്റൊരു മേക്കോവർ ഈ സിനിമയിൽ കാണാമെന്നത്‌ ഉറപ്പ്‌..! ആ സിനിമക്കായി ഷോൾഡർ ചുരുക്കിയതും വയർ കൂട്ടിയതുമൊക്കെ തിരിച്ച്‌ പിടിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിലീപേട്ടൻ പറഞ്ഞു.. കഴിഞ്ഞ വർഷം ദിലീപേട്ടനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഞാനും സമദ്‌ ബ്രോയും ഇതുപോലെ കേശുവിന്റെ കാര്യത്തിനായി കണ്ടിരുന്നു.. അന്നായിരുന്നു ആദ്യമായി പരിചയപ്പെടുന്നത്‌.. അന്നത്തേതിൽ നിന്നും ശാരീരികമായും മാനസികമായും ദിലീപേട്ടൻ ഉഷാറായിട്ടുണ്ടെന്ന് തോന്നിയത്‌ പറഞ്ഞു.. ദിലീപേട്ടൻ ചിരിച്ചു… ഇനി ‘കേശു’ എപ്പൊ എങ്ങനെ ജനങ്ങൾക്ക്‌ സമ്മാനിക്കും എന്നത്‌ മാത്രമാണ്‌ ചോദ്യങ്ങൾ.. ഏതായാലും സംഗതി ‘ആദ്യമായി’ കാണുന്നത്‌ ഞങ്ങളാണെന്നത്‌ കളറായി..! അതുപോലെ വിവാദമായ ഈശോയുടെ വരാനിരിക്കുന്ന ട്രെയിലറും നാദിർഷക്ക കാണിച്ചു..! വിവാദം ഉണ്ടാക്കിയവർ സിനിമവന്നാൽ ചിലപ്പൊ മാളത്തിലൊളിക്കേണ്ടിവരും..! കാരണം മതവും ദൈവവും ഈ സിനിമയും തമ്മിൽ എന്ത്‌ ബന്ധമാണെന്ന ചോദ്യം ആ ട്രെയിലർ കണ്ടപ്പൊ എനിക്കും തോന്നി.. സിനിമ വരുമ്പൊ പറഞ്ഞ തെറികളും കുറ്റപ്പെടുത്തലുകളും മതമുതലാളിമാർ തിരിച്ചെടുത്ത്‌ മീശമാധവനിൽ കാവ്യ പറയും പോലെ ‘സോറി ഡാ’ ന്ന് പറയുമായിരിക്കും ല്ലേ..!

കഴിഞ്ഞ തവണ ആദ്യമായി കാണുന്നത്‌ കൊണ്ടും അത്ര പരിചയമാകാത്തത്‌ കൊണ്ടും പടമൊന്നും എടുത്തിരുന്നില്ല.. ഇത്തവണ ആ കുറവങ്ങ്‌ നികത്താനായി എടുത്ത ഈ ചിത്രത്തിൽ എന്റെ നീളത്തിനടുത്തെത്താൻ കാൽവിരലിൽ പൊങ്ങി നിൽക്കുകയാണ്‌ രണ്ടു പേരും.. ? അവരുടെ ആ കഷ്ടപ്പാടാണ്‌ ഞങ്ങളുടെ ഈ ചിരിക്കുപിന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button