
കണ്ണൂര്‍: രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്ജെന്‍റേഴ്സിനെ അവഗണിക്കുന്നുവെന്ന് എ വിജയരാഘവൻ. സിപിഎം.കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റിലെ ലോക്കല്‍ സമ്മേളനത്തിൽ ട്രാന്‍സ് ജെന്‍റേഴ്സിന്‍റെ പ്രശ്നങ്ങൾ കേട്ടുകൊണ്ട് ക സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക വഴി പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ വെസ്റ്റില്‍ നടന്ന സിപിഎം കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ച് സെമിനാര്‍ നടത്തിയത്.
പരിപാടി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്ജെന്‍റേഴ്സിനെ അവഗണിക്കുന്നെന്ന് എ വിജയരാഘവൻ പറഞ്ഞു. സങ്കടങ്ങള്‍ കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും പാര്‍ട്ടി കൂടി എത്തിയതോടെ സന്തോഷത്തിലാണ് തങ്ങളെന്ന് ട്രാൻസ്ജെൻഡേർസും പറഞ്ഞു.
Post Your Comments