തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാട് സ്വദേശി സജീവിനെ (43) ആണ് വീടിന് സമീപത്തുള്ള റബർ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സജീവൻ പ്രഭാതസവാരി കഴിഞ്ഞ് തിരിച്ചെത്താനുള്ള സമയം കഴിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും തിരക്കി ഇറങ്ങിയിരുന്നു.
മൊബൈൽ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടുകാർ സുഹൃത്തുക്കളെയും പ്രദേശത്തുള്ളവരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സജീവിനെ കാണാനില്ലെന്ന് പോലീസിൽ പരാതിയും നല്കി. അതിനിടയിൽ പരിസരത്തെ റബർ തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം: ശമ്പളം വൻ തുക
സ്വകാര്യ സ്ഥാപനനത്തിൽ ജനറല്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്ന സജീവിന് സാമ്പത്തികമായും മറ്റും യാതൊരു പ്രശ്നങ്ങളുമില്ലെന്നും ആത്മഹത്യ ചെയ്യുവാന്‍ തക്കതായ കാരണങ്ങൾ ഇല്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. പതിവായി മകനൊപ്പമാണ് സജീവൻ നടക്കാന്‍ പോകുന്നത്. എന്നാല്‍ ഇന്നു പുലര്‍ച്ചെ കാല്‍മുട്ട് വേദനയുള്ളതിനാല്‍ മകന് നടക്കാന്‍ പോയില്ലെന്നും നാട്ടുകാര്‍ പറയുന്നു. സജീവിന്റെ ഭാര്യ ഷീബ റാണിയും രണ്ടു കുട്ടികളും ഭാര്യ മാതാവുമാണ് വീട്ടിലുള്ളത്.
Post Your Comments