COVID 19ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 118 മരണം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് പോസിറ്റീവ് ആയവർ
എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288
കാസര്‍കോട് 165

സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് ആയവർ
തിരുവനന്തപുരം 1531,കൊല്ലം 564,പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം1072, തൃശൂര്‍ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂര്‍ 661
കാസര്‍കോട് 199

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 8981. പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 81,496 കോവിഡ് കേസുകളില്‍, 9.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 8308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button