PalakkadKeralaNattuvarthaLatest NewsNews

സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം, പോഷകക്കുറവ് മൂലമെന്ന് വിലയിരുത്തൽ

ഷോളയൂര്‍: സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആണ്‍കുഞ്ഞ് മരിച്ചത്. 2022 ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവം നടന്നു. ഇതോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Also Read:വീഡിയോ കോളിൽ നഗ്നദൃശ്യങ്ങൾ കാണിക്കും, വലയിലാക്കിയത് അൻപത് യുവാക്കളെ: ഹണി ട്രാപ്പ് കേസിൽ സൗമ്യ അറസ്റ്റിലാകുമ്പോൾ

നാളുകൾക്ക് ശേഷം അട്ടപ്പാടിയിൽ വീണ്ടും ശിശുമരണനിരക്ക് സംഭവിയ്ക്കുമ്പോൾ ചർച്ചയാകുന്നത് സർക്കാരിന്റെ പ്രഖ്യാപനങ്ങളിലെ അപര്യാപ്തതയാണ്. അതേസമയം, പ്രസവിക്കുമ്പോൾ കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോഷകക്കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദവും പവിത്രയ്ക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രസവം മൂന്നുമാസം മുന്‍പാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button