
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇപ്പോഴിതാ ജനക്കൂട്ടത്തിന് നടുവിലേക്ക് കൂറ്റന്‍ പാമ്പ് വീഴുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. വൈറൽഹോഗാണ് യൂട്യൂബിലൂടെ ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.
ഫിലിപ്പീന്‍സിലെ ബോഹോളിലുള്ള ടാഗ്ബിലാരന്‍ നഗരത്തിലാണ് സംഭവം നടന്നത്. ഒക്ടോബർ 12ന് വൈകുന്നേരം ആറരയോടെയാണ് മാർക്കറ്റിലെ നിരത്തിനു മുകളിലെ കേബിളിൽ പാമ്പിനെ കണ്ടത്. തിരക്കേറിയ നിരത്തിനു മുകളിലൂടെ പോകുന്ന കേബിളിലൂടെയാണ് കൂറ്റൻ പാമ്പ് ഇഴഞ്ഞു നീങ്ങിയത്. പാമ്പിനെ കണ്ടതും ചില ആളുകൾ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. മറ്റു ചിലർ ഈ അപൂർവ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇതിനിടയിലാണ് പാമ്പ് താഴെ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കിടയിലേക്ക് വീണത്. ഉടൻതന്നെ ചുറ്റുമുണ്ടായിരുന്നവർ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് തുറന്നുവിടുകയായിരുന്നു.
Post Your Comments