ഒരു ഉത്പന്നത്തെ വിറ്റഴിക്കുന്നതിൽ പരസ്യങ്ങൾക്ക് വലിയ പങ്കുണ്ട്. മാധ്യമങ്ങൾ പരസ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു യുവാവ് വീട് വിൽക്കാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയതാണ്. ലൊസാഞ്ചലസ് സ്വദേശിയായ ഡേവിഡ് ഫെറുഗിയോ എന്ന റിയൽഎസ്റ്റേറ്റ് ഏജന്റ് ആണ് വിചിത്രമായ ഒരു പരസ്യവുമായി എത്തിയത്.
പൂർണനഗ്നനായാണ് ഡേവിഡ് ഫെറുഗിയോ വീടിന്റെ പരസ്യമോഡലായത്. മോണ്ടറി ഹിൽസിൽ സ്ഥിതി ചെയ്യുന്ന മൂന്നു കിടപ്പുമുറികളുള്ള വീടിനുവേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. വീടിന്റെ മുൻഭാഗത്തിന്റെ ചിത്രം പകർത്തുന്നതിനായി തുറന്ന നിലയിലുള്ള മേലങ്കിയും ചെരുപ്പും മാത്രം ധരിച്ചാണ് ഡേവിഡ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിവസ്ത്രനായി അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെയും കിടപ്പുമുറിയിൽ ഉറങ്ങുന്നതിന്റെയും പിൻഭാഗത്തെ പുൽത്തകിടിയിലിരുന്ന് സൺസ്ക്രീൻ പുരട്ടുന്നതിന്റെയും കുളിമുറിയിൽ കുളിക്കുന്നതിന്റെവരെ ചിത്രങ്ങൾ ആണ് ഇയാൾ പകർത്തിയിരിക്കുന്നത്.
എല്ലാവർക്കും ഇത്തരമൊരു മാർക്കറ്റിങ് രീതി ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇതിന് പിന്നിലുള്ള തന്റെ ഉദ്ദേശ്യം നല്ലതാണെന്ന പൂർണബോധ്യമുള്ളതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്ന് ഡേവിഡ് പറയുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
Post Your Comments