തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രദീപിന്റെ മാതാവ് ആർ. വസന്തകുമാരി ആണ് ഹർജി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ് കൃഷ്ണരാജ് ആണ് ഇത് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രദീപിന്റെ മാതാവിന് വേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ് ആണ് വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ സംഭവത്തിൽ ശ്രീകണ്ഠൻ നായരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തക സിജി ഉണ്ണികൃഷ്ണനും എസ്‌വി പ്രദീപിന്റെ കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പങ്കുവെച്ചിരുന്നു. എസ് വി പ്രദീപിന് ശ്രീകണ്ഠൻ നായരുടെ ചാനൽ വക ഭീഷണി ഉണ്ടായിരുന്നു എന്ന് എസ് വി പ്രദീപിന്റെ കുടുംബവും സിജി എന്ന മാധ്യമ പ്രവർത്തകയും കൂടാതെ എസ് വി പ്രദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും സൂചിപ്പിക്കുന്നു എന്ന് കൃഷ്ണരാജ് വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ശ്രീകണ്ഠൻ നായർക്ക് എസ് വി പ്രദീപിന്റെ മരണത്തിൽ പങ്കുണ്ടോ.?
ഇന്നലെ ഞാൻ പറഞ്ഞത് പോലെ എസ് വി പ്രദീപിന് ശ്രീകണ്ഠൻ നായരുടെ ചാനൽ വക ഭീഷണി ഉണ്ടായിരുന്നു എന്ന് എസ് വി പ്രദീപിന്റെ കുടുംബവും സിജി എന്ന മാധ്യമ പ്രവർത്തകയും എസ് വി പ്രദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും ഉറപ്പിക്കുന്നു.
ശ്രീകണ്ഠൻ നായർക്ക് പ്രദീപിന്റെ മരണത്തിൽ പങ്കുണ്ടോ എന്നുള്ളത് അന്വേഷണം നടത്തി തെളിയാനുള്ളതും.
എന്തായാലും ശ്രീകണ്ഠൻ നായരുടെ പങ്ക് എന്താണ് എന്ന് അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മക്ക് വേണ്ടി ഇന്ന് ഹൈക്കോടതിയിൽ പെറ്റീഷൻ നൽകി. എന്ത് ചെയ്താലും ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന ചില മാധ്യമ പ്രവർത്തകരുടെ വിശ്വാസം ഒന്ന് മാറ്റി എഴുതേണ്ടതുണ്ട്. ഇത് ചിലപ്പോൾ അതിന് ഒരു ഹേതുവാകാം.
എന്താവും എന്ന് നമുക്ക് നോക്കാം.
Post Your Comments