Latest NewsNewsIndia

ഇനിയുമൊരു അഴിമതി നിറഞ്ഞ ഭരണം ഇന്ത്യ ആഗ്രഹിക്കുന്നില്ല, രാജ്യവിരുദ്ധശക്തികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല: പ്രധാനമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി നടത്തിയ ജോയിന്റ് കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: 21-ാം നൂറ്റാണ്ടില്‍ ഇനിയുമൊരു അഴിമതി നിറഞ്ഞ ഭരണം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അഴിമതി നടത്തുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി നടത്തിയ ജോയിന്റ് കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Read Also : യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു: ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു

സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നീ അന്വേഷണ ഏജന്‍സികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഒരിടത്തും സുരക്ഷിതമായ താവളം ലഭിക്കുകയില്ലെന്നും തീവ്രവാദികളോട് അന്വേഷണ സംഘം സഹിഷ്ണുത കാണിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കെതിരെ പോരാടാന്‍ പ്രാപ്തമായ ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ കുറച്ചു വര്‍ഷമായി ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാര്‍ നേടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടക്കുമ്പോള്‍ ജനങ്ങളുടെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button